ന്യൂഡല്‍ഹി: തീയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രം. തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം നിര്‍ദേശിച്ചു.
50 ശതമാനം ആളുകള്‍ക്ക് മാത്രമേ തീയേറ്ററില്‍ പ്രവേശനം നല്‍കാവൂവെന്നും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ സിനിമ തീയേറ്ററുകളില്‍ ഇനി മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മാര്‍ച്ച് മാസത്തില്‍ രാജ്യമാകെ ലോക്ഡൗണ്‍ വന്നതോടെ അടച്ച തീയേറ്ററുകള്‍ കോവിഡ് നിരക്കില്‍ കുറവ് വന്നതോടെ നവംബര്‍ മാസത്തില്‍ തുറക്കാന്‍ അനുമതി നല്കി. എന്നാല്‍ 50 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഈ തീരുമാനത്തില്‍ ഇളവ് നല്‍കിയായിരുന്നു തമിഴ്നാടിന്റെ പുതിയ തീരുമാനം.
തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിക്കരുത്; തമിഴ്നാടിനെ തിരുത്തി കേന്ദ്രം
11:00 PM Jan 06, 2021 | Deepika.com