കോ​വി​ഡ്: കേ​ന്ദ്ര​സം​ഘം കേ​ര​ള​ത്തി​ലേ​ക്ക്

08:04 PM Jan 06, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര സം​ഘം സം​സ്ഥാ​നം സ​ന്ദ​ർ​ശി​ക്കു​ന്നു. ജ​നു​വ​രി എ​ട്ടി​ന് വി​ദ​ഗ്ധ സം​ഘം കേ​ര​ള​ത്തി​ലെ​ത്തും. നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍(​എ​ന്‍​സി​ഡി​സി) ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ്.​കെ. സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ന്ന​ത​ത​ല സം​ഘം സം​സ്ഥാ​ന​ത്ത് എ​ത്തു​ക. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സം​ഘം വി​ല​യി​രു​ത്തും.

ഈ ​ന​ട​പ​ടി​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ സ​ഹാ​യ​വും കേ​ന്ദ്ര​സം​ഘ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കും. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന പ്ര​തി​ദി​ന കേ​സു​ക​ള്‍ വ​ള​രെ കൂ​ടു​ത​ലാ​ണ്.