രാ​ജ്യ​ത്ത് വെ​ള്ളി​യാ​ഴ്ച വീ​ണ്ടും ഡ്രൈ ​റ​ൺ

07:33 PM Jan 06, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വീ​ണ്ടും കോ​വി​ഡ് വാ​ക്സീ​ൻ വി​ത​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി​ട്ടു​ള്ള ഡ്രൈ ​റ​ൺ. വെ​ള്ളി​യാ​ഴ്ച​യാ​ണ് ര​ണ്ടാം ഡ്രൈ ​റ​ൺ ന​ട​ത്തു​ക. എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ത്ത​വ​ണ ഡ്രൈ​ റ​ൺ ഉ​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​തി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ് വ​ർ​ദ്ധ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം ചേ​രും.

രാ​ജ്യ​ത്തെ 116 ജി​ല്ല​ക​ളി​ലെ 259 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് ജ​നു​വ​രി ര​ണ്ടി​ന് നേ​ര​ത്തേ ഡ്രൈ​റ​ൺ ന​ട​ത്തി​യ​ത്. ഇ​ത് വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ന്നും, ഇ​തി​ലെ ഫ​ല​ങ്ങ​ൾ കൂ​ടി വി​ല​യി​രു​ത്തി​യാ​കും എ​ങ്ങ​നെ വാ​ക്സീ​ൻ വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ന്തി​മ​മാ​യി തീ​രു​മാ​നി​ക്കു​ക​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള വാ​ക്സീ​ൻ വി​ത​ര​ണം ജ​നു​വ​രി 13-ന് ​തു​ട​ങ്ങാ​മെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് വീ​ണ്ടും ഡ്രൈ​റ​ൺ ന​ട​ത്തു​ന്ന​ത്.