തിരുവനന്തപുരം: സംസ്ഥാനത്ത് യുകെയില്‍ നിന്നും വന്ന രണ്ട് പേര്‍ക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യുകെയില്‍ നിന്നും വന്ന 43 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.
ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആറ് പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
യുകെയിൽനിന്നും എത്തിയ രണ്ട് പേർക്ക് കൂടി കോവിഡ്
06:06 PM Jan 06, 2021 | Deepika.com