ദുബായ്: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗിൽ ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തെത്തി. പാക്കിസ്ഥാനെതിരായ ഇന്നിംഗ്സ് ജയമാണു കിവീസിനെ തുണച്ചത്.
ഓസ്ട്രേലിയയെ പിന്തള്ളിയാണു കിവീസ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. ആദ്യമായാണു ന്യൂസിലൻഡ് ഈ നേട്ടം സ്വന്തമാക്കുന്നത്. പത്തു വർഷത്തിനിടെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആറാമത്തെ ടീമാണു ന്യൂസിലൻഡ്.
ഒന്നാം സ്ഥാനത്തുള്ള ന്യൂസിലൻഡിന് 118 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് 116 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 114 പോയിന്റുമുണ്ട്. 106 പോയിന്റുമായി ഇംഗ്ലണ്ടാണ് നാലാം സ്ഥാനത്ത്.
ചരിത്രം കുറിച്ച് ന്യൂസിലൻഡ്; ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്
02:58 PM Jan 06, 2021 | Deepika.com