സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണോ?; അ​റി​യേ​ണ്ട കാ​ര്യ​ങ്ങ​ള്‍

12:53 PM Jan 06, 2021 | Deepika.com
കാ​സ​ർ​ഗോ​ഡ്: വി​വി​ധ സാ​മൂ​ഹ്യ ക്ഷേ​മ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ ജ​നു​വ​രി ഒ​ന്നു മു​ത​ൽ മാ​ർ​ച്ച് 20 വ​രെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് അ​ക്ഷ​യ സ്റ്റേ​റ്റ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ, വി​ധ​വ അ​വി​വാ​ഹി​ത പെ​ൻ​ഷ​ൻ, വി​ക​ലാം​ഗ പെ​ൻ​ഷ​ൻ, ക​ർ​ഷ​ക തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ തു​ട​ങ്ങി സാ​മൂ​ഹ്യ ക്ഷേ​മ പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കു​ന്ന​വ​ർ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം എ​ന്ന രീ​തി​യി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ശ​രി​യ​ല്ല.

മ​സ്റ്റ​റിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് പൂ​ർ​ത്തി​യാ​യി​രു​ന്നു. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ഒൗ​ദ്യോ​ഗി​ക​മാ​യി ന​ൽ​കി​യി​ട്ടി​ല്ല. ഇ​ത്ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.

കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ അ​നി​യ​ന്ത്രി​ത​മാ​യ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ അ​നു​വ​ദി​ക്കി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രും ആ​രോ​ഗ്യ​വ​കു​പ്പും നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.