സ​വ​ർ​ണ​ജാ​തി​യു​ടെ പേ​രെ​ഴു​തി​യ ഷൂ ​വി​റ്റു; യു​പി​യി​ൽ മു​സ്ലിം യു​വാ​വി​നെ​തി​രേ കേ​സ്

12:27 PM Jan 06, 2021 | Deepika.com
ല​ക്നോ: സ​വ​ർ​ണ​ജാ​തി​യു​ടെ പേ​രെ​ഴു​തി​യ ഷൂ ​വി​റ്റെ​ന്നാ​രോ​പി​ച്ചു മു​സ്ലിം യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശ് ബു​ല​ന്ദ്ഷ​ഹ​റി​ൽ ചൊ​വ്വാ​ഴ്ച​യാ​ണു സം​ഭ​വം.

ന​സീ​ർ എ​ന്ന യു​വാ​വി​നെ​യാ​ണു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്തെ സ​വ​ർ​ണ​ജാ​തി വി​ഭാ​ഗ​മാ​യ "​ഠാ​ക്കു​ർ’ എ​ന്നെ​ഴു​തി​യ ഷൂ ​വി​റ്റ​താ​ണ് ഇ​യാ​ൾ​ക്കെ​തി​രാ​യ കു​റ്റം. ഗു​ലോ​ത്തി​യി​ലെ ബ​ജ്രം​ഗ്ദ​ൾ കോ​ർ​ഡി​നേ​റ്റ​റാ​യ വി​ശാ​ൽ ചൗ​ഹാ​നാ​ണു ന​സീ​റി​നെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ന​സീ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന വീ​ഡി​യോ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഷൂ ​നി​ർ​മാ​താ​ക്ക​ളാ​ണു ഠാ​ക്കു​ർ എ​ന്ന് ഷൂ​വി​ൽ പ​തി​പ്പി​ച്ച​തെ​ന്നും താ​ൻ ഷൂ ​വി​ൽ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ന​സീ​ർ പ​റ​യു​ന്ന​തു വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ​യാ​ണു പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.

ന​സീ​റി​നെ​തി​രേ​യും ആ​ഗ്ര​യി​ലെ ഠാ​ക്കു​ർ ഫു​ട്ട്വെ​യ​ർ ക​ന്പ​നി​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​ത​സ്പ​ർ​ധ​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു, പൊ​തു​സ​മാ​ധാ​ന​ത്തി​നു വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചു എ​ന്നീ വ​കു​പ്പു​ക​ളി​ലാ​ണു കേ​സ്.