ഐ​ടി ജീ​വ​ന​ക്കാ​രു​ടെ "വ​ർ​ക്ക് ഫ്രം ​ഹോം' അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​പി

12:13 PM Jan 06, 2021 | Deepika.com
ബം​ഗ​ളു​രു: ഐ​ടി ജീ​വ​ന​ക്കാ​രു​ടെ വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി എം​പി. ബം​ഗ​ളു​രു സെ​ൻ​ട്ര​ൽ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​പി പി.​സി. മോ​ഹ​നാ​ണ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ഐ​ടി ജീ​വ​ന​ക്കാ​ർ വീ​ടു​ക​ളി​ലി​രു​ന്നു ജോ​ലി തു​ട​രു​ന്ന​തു മ​റ്റു മേ​ഖ​ല​ക​ളെ ത​ക​ർ​ക്കു​ക​യാ​ണെ​ന്നും കാ​ബു​ക​ൾ, റി​ക്ഷ, ഹോ​ട്ട​ൽ- ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് മേ​ഖ​ല​ക​ൾ, റി​യ​ൽ എ​സ്റ്റേ​റ്റ് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ൾ രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യെ നേ​രി​ടു​ക​യാ​ണെ​ന്നു​മാ​ണു ബി​ജെ​പി നേ​താ​വ് വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു ന്യാ​യീ​ക​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

ബം​ഗ​ളു​രു പോ​ലു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ടെ​ക് ജീ​വ​ന​ക്കാ​ർ ചെ​ല​വ​ഴി​ക്കു​ന്ന പ​ണ​മാ​ണു മ​റ്റു മേ​ഖ​ല​ക​ളെ കൂ​ടി പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ർ വ​ർ​ക്ക് ഫ്രം ​ഹോം തു​ട​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം അ​വ​സാ​നി​പ്പി​ക്ക​ൻ ടെ​ക് ക​ന്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദ്യൂ​ര​പ്പ​യോ​ട് അ​ഭ്യ​ർ​ഥി​ക്കു​മെ​ന്നും ബി​ജെ​പി നേ​താ​വ് പ​റ​ഞ്ഞു.