വെഞ്ഞാറമൂട്: പെട്രോൾ ടാങ്കർ ലോറി നിയന്ത്രണംവിട്ട് മറ്റൊരു ലോറിക്ക് പിന്നിലിടിച്ചു. ടാങ്കർ ലോറി മറിയാതിരുന്നതും ഇന്ധനം ചോരാതിരുന്നത് ദുരന്തം ഒഴിവാക്കി. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ല.
പുളിമാത്തിനും-പൊരുന്തമണ്ണിനുമിടയിൽ പുലർച്ചെ 4.30-നായിരുന്നു അപകടം. കൊച്ചിയിലെ പ്ലാന്റിൽ നിന്നും ഇന്ധനവുമായി തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റാണ് അപകടനില ഒഴിവാക്കിയത്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.
ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു. എന്നാൽ പെട്രോൾ ടാങ്കിന് ചോർച്ചയുണ്ടാകാതിരുന്നത് ദുരന്തം ഒഴിവാക്കി. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.
ടാങ്കർ ലോറി മറ്റൊരു ലോറിക്ക് പിന്നിലിടിച്ചു; ഇന്ധന ചോർച്ചയില്ല
12:07 PM Jan 06, 2021 | Deepika.com