മ​രി​ച്ചു, അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ സ്ഥി​രീ​ക​ര​ണം; ബോ​ണ്ട് ഗേ​ൾ ടാ​ന്യ റോ​ബ​ർ​ട്സ് ഇ​നി ഓ​ർ​മ

11:06 AM Jan 06, 2021 | Deepika.com
ലോ​സ് ആ​ഞ്ച​ൽ​സ്: ഹോ​ളി​വു​ഡ് ന​ടി​യും ജ​യിം​സ് ബോ​ണ്ട് സീ​രീ​സി​ലെ നാ​യി​ക​യു​മാ​യി​രു​ന്ന ടാ​ന്യ റോ​ബ​ർ​ട്സ് (65) അ​ന്ത​രി​ച്ചു. ക്രി​സ്മ​സ് ത​ലേ​ന്ന് കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​വ​ർ മ​രി​ച്ചെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്നി​രു​ന്നു.

ടാ​ന്യ​യു​ടെ ജീ​വി​ത​പ​ങ്കാ​ളി​യാ​യ ലാ​ൻ​സ് ഒ​ബ്ര​യാ​നാ​ണ് ആ​ദ്യം ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മ​ര​ണ​വാ​ർ​ത്ത ന​ൽ​കി​യ​ത്. എ​ന്നാ​ൽ പി​ന്നാ​ലെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ലാ​ൻ​സി​നെ വി​ളി​ക്കു​ക​യും ടാ​ന്യ ഇ​പ്പോ​ഴും ജീ​വ​നോ​ടെ​യു​ണ്ടെ​ന്നു പ​റ​യു​ക​യും ചെ​യ്തു. ടാ​ന്യ അ​ന്ത​രി​ച്ചി​ട്ടി​ല്ലെ​ന്ന് അ​വ​രു​ടെ പ്ര​തി​നി​ധി മൈ​ക്ക് പിം​ഗി​ൾ വെ​ളി​പ്പെ​ടു​ത്തി. പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ന​ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

വി​ക്ടോ​റി​യ ലേ ​ബ്ലം എ​ന്നാ​ണു ടാ​ന്യ​യു​ടെ യ​ഥാ​ർ​ഥ പേ​ര്. ആ​ദ്യ​കാ​ല​ത്ത് മോ​ഡ​ലാ​യി​രു​ന്ന ടാ​ന്യ, 1975ൽ ​ഇ​റ​ങ്ങി​യ ഫോ​ഴ്സ്ഡ് എ​ൻ​ട്രി​യി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. റോ​ജ​ർ മൂ​റി​നൊ​പ്പം എ ​വ്യൂ ടു ​എ കി​ൽ എ​ന്ന ജ​യിം​സ് ബോ​ണ്ട് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി.

ചാ​ർ​ലീ​സ് ഏ​ഞ്ച​ൽ​സ് അ​ട​ക്കം നി​ര​വ​ധി ടെ​ലി​വി​ഷ​ൻ സീ​രി​സു​ക​ളു​ടേ​യും ഭാ​ഗ​മാ​യി. 2005ൽ ​പു​റ​ത്തി​റ​ങ്ങി​യ ബാ​ർ​ബ​ർ ഷോ​പ്പ് സീ​രി​സി​ലാ​ണ് അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്.