മന്ത്രി എ.കെ. ബാലന് കോവിഡ് സ്ഥിരീകരിച്ചു; ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ
09:54 AM Jan 06, 2021 | Deepika.com
പാലക്കാട്: മന്ത്രി എ.കെ. ബാലനു കോവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതേതുടർന്നു നടത്തിയ പരിശോധനയിലാണു മന്ത്രിക്കു രോഗബാധ സ്ഥിരീകരിച്ചത്. മന്ത്രി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.