ശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. തിരുവല്ല നിരണം സ്വദേശി അഭിലാഷ് (40) ആണു പെണ്‍കുട്ടിയുടെ അമ്മയ്ക്കൊപ്പം അറസ്റ്റിലായത്.
ക്ഷേത്രങ്ങളിലും വീടുകളിലും പൂജാരി ചമഞ്ഞു പൂജ നടത്തുന്ന അഭിലാഷിനെ ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി യുവതി സമീപിച്ചിരുന്നു. തുടർന്ന് ഇരുവരും അടുപ്പത്തിലായി. തുടർന്നു വാടകയ്ക്കു താമസിക്കുന്ന സമയത്താണ് ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം പെണ്‍കുട്ടി അമ്മയെ ധരിപ്പിച്ചെങ്കിലും മറച്ചുവച്ചു. വിവരമറിഞ്ഞെത്തിയ അമ്മൂമ്മ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും പരാതി നൽകുകയുമായിരുന്നു.
യുവതി രണ്ടു വിവാഹബന്ധങ്ങൾ വേർപെടുത്തിയതാണ്. അഭിലാഷ് വിവാഹിതനാണ്. രണ്ട് കുട്ടികളുടെ പിതാവുമാണ്. ഇരുവർക്കുമെതിരേ പോക്സോ നിയമപ്രകാരവും ശിശുസംരക്ഷണനിയമപ്രകാരവും കേസെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കു പീഡനം; അമ്മയും കാമുകനും അറസ്റ്റിൽ
09:25 AM Jan 06, 2021 | Deepika.com