ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം‍: അ​മ്മ അ​റ​സ്റ്റി​ല്‍

07:50 AM Jan 06, 2021 | Deepika.com
ബ​ദി​യ​ടു​ക്ക: കാ​സ​ർ​ഗോ​ഡ് ബ​ദി​യ​ടു​ക്ക​യി​ൽ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ അ​മ്മ അ​റ​സ്റ്റി​ൽ. പെ​ർ​ള​ത്ത​ടു​ക്ക സ്വ​ദേ​ശി ശാ​ര​ദ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് കു​ഞ്ഞി​നെ കി​ണ​റ്റി​ൽ എ​റി​ഞ്ഞ് കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. ക​ഴി​ഞ്ഞ ഡി​സം​ബ​ർ നാ​ലി​നാ​ണ് കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ൽ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി ത​നി​യെ കി​ണ​റ്റി​ല്‍ വീ​ണ​താ​കാ​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലാ​ണ് കു​ഞ്ഞി​നെ ആ​രെ​ങ്കി​ലും കി​ണ​റ്റി​ല്‍ എ​റി​ഞ്ഞ​താ​കു​മെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് അ​മ്മ കു​റ്റം സ​മ്മ​തി​ച്ച​ത്.