ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​നം: പു​തി​യ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ വി​മാ​ന ക​ന്പ​നി​ക​ൾ​ക്കു നി​ർ​ദേ​ശം

04:07 AM Jan 06, 2021 | Deepika.com
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് വി​മാ​ന ക​ന്പ​നി​ക​ൾ​ക്കു പു​തി​യ സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ജ​ർ(​എ​സ്ഒ​പി) സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ചേ​ർ​ന്ന അ​ന്തി​മ സു​ര​ക്ഷ വി​ല​യി​രു​ത്ത​ൽ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ടെ​യ്ൽ വി​ൻ​ഡി​ലെ ലാ​ൻ​ഡിം​ഗ്, ഒ​ട്ടോ​മാ​റ്റി​ക് ബ്രേ​ക്കിം​ഗി​ന് ആ​വ​ശ്യ​മാ​യ റ​ണ്‍​വേ നീ​ളം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്(​ഡി​ജി​സി​എ)​പു​തി​യ എ​സ്ഒ​പി സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. വി​മാ​ന​ത്താ​വ​ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​മാ​ന​ക​ന്പ​നി പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ൽ എ​യ​ർ​ഇ​ന്ത്യ, സൗ​ദി എ​യ​ർ​ലൈ​ൻ​സ്, എ​മി​റേ​റ്റ്സ്, ഖ​ത്ത​ർ എ​യ​ർ​വെ​യ്സ് പ്ര​തി​നി​ധി​ക​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ണ് പ​ങ്കെ​ടു​ത്തത്.

ക​രി​പ്പൂ​രി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ സ​ജ്ജ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ഓ​ഗ​സ്റ്റ് ഏ​ഴി​നു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​ണ് ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് ന​വം​ബ​ർ 25ന് ​വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച വി​ദ​ഗ്ധ സം​ഘം ക​രി​പ്പൂ​രി​ലെ​ത്തി പ​ഠ​നം ന​ട​ത്തി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

ഇ​വ​രു​ടെ റി​പ്പോ​ർ​ട്ടി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഡി​ജി​സി​എ​ക്ക് ഡി​സം​ബ​ർ 18ന് ​റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സു​ര​ക്ഷ വി​ല​യി​രു​ത്ത​ൽ യോ​ഗം ചേ​ർ​ന്ന​ത്.