കോഴിക്കോട്: സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കടകള്‍ വഴിനല്കുന്ന സൗജന്യ കിറ്റിന്റെ വിതരണം വേഗത്തിലാക്കി ജനപ്രീതി നേടാൻ സിപിഐ. ഭക്ഷ്യവിതരണ മന്ത്രി പി.തിലോത്തമന് നേതൃത്വം ഇതു സംബന്ധിച്ച് നിർദേശം നൽകി കഴിഞ്ഞു.
ഇതേതുടർന്ന് ജനുവരി മുതല്‍ ഏപ്രില്‍ വരെ നല്കുന്ന കിറ്റുകള്‍ കാലതാമസം കൂടാതെ വിതരണം ചെയ്യാന്‍ മന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ ഭരണസാധ്യത മുന്നില്‍ കാണുന്ന ഇടതുമുന്നണിയെ കിറ്റ് വിതരണം വലിയതോതിൽ സഹായിക്കുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടല്‍.
ഇത് സര്‍ക്കാരിനൊപ്പം പാര്‍ട്ടിയെയും ജനപ്രിയമാക്കുമെന്നും സിപിഐ കണക്കുക്കൂട്ടുന്നു.
സൗജന്യകിറ്റ് വിതരണം വേഗത്തിലാക്കാൻ സിപിഐ നിര്‍ദേശം
02:27 AM Jan 06, 2021 | Deepika.com