റിയാദ്: ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം നാല് രാജ്യങ്ങള്‍ പിന്‍വലിച്ചു. ഇതു സംബന്ധിച്ച് ജിസിസി രാജ്യങ്ങള്‍ കരാറില്‍ ഒപ്പ് വെച്ചു. ഇതോടെ മൂന്നര വര്‍ഷം നീണ്ട പ്രതിസന്ധിക്കാണ് വിരാമമായത്.
ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് സൗദി അറേബ്യയിലെ അല്‍ ഉലയില്‍ നടന്ന ഗള്‍ഫ് ഉച്ചകോടിയില്‍ സൗദി വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു.
നേരത്തെ, സൗദി അറേബ്യ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന അതിര്‍ത്തികളിലെ ഉപരോധം സൗദി നീക്കിയിരുന്നു. മൂന്നര വര്‍ഷത്തെ ഭിന്നതകള്‍ പരിഹരിച്ചുകൊണ്ടാണ് ഖത്തറിലേക്കുള്ള കര, വ്യോമ, നാവിക പാതകള്‍ തുറക്കാന്‍ സൗദി തീരുമാനിച്ചത്.
2017 ജൂണ്‍ അഞ്ചിനാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്.
ഖത്തറിന് എതിരായ ഉപരോധം നാല് രാജ്യങ്ങള്‍ പിന്‍വലിച്ചു
02:13 AM Jan 06, 2021 | Deepika.com