വൈ​റ്റി​ല പാ​ലം തു​റ​ക്കു​ന്ന​തി​ന് മു​മ്പ് വാ​ഹ​ന​ങ്ങ​ള്‍ ക​യ​റി; വ​ൻ ഗ​താ​ഗ​ത​കു​രു​ക്ക്

01:01 AM Jan 06, 2021 | Deepika.com
കൊ​ച്ചി: ഉ​ദ്ഘാ​ട​നം കാ​ത്തി​രു​ന്ന വൈ​റ്റി​ല മേ​ല്‍​പ്പാ​ല​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​യ​റി. ഇ​തോ​ടെ ന​ഗ​ര​ത്തി​ൽ വ​ൻ ഗ​താ​ഗ​ത കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.​പാ​ല​ത്തി​ന്‍റെ തു​റ​ന്ന​വ​ശ​ത്ത് കൂ​ടി വാ​ഹ​ന​ങ്ങ​ള്‍ ക​യ​റു​ക​യാ​യി​രു​ന്നു.

മ​റു​വ​ശം അ​ട​ച്ചി​രു​ന്ന​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ല​ത്തി​ല്‍ കു​ടു​ങ്ങി. തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി പാ​ല​ത്തി​ലെ വാ​ഹ​ന​ങ്ങ​ൾ മാ​റ്റു​ക​യാ​യി​രു​ന്നു. ബാ​രി​ക്കേ​ഡു​ക​ൾ വെ​ച്ച് പാ​ലം അ​ട​ച്ചു. ശ​നി​യാ​ഴ്‍​ച​യാ​ണ് വൈ​റ്റി​ല പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കു​ക.