ബം​ഗ​ളൂ​രു വീണു; മും​ബൈ സി​റ്റി ത​ല​പ്പ​ത്ത്

10:40 PM Jan 05, 2021 | Deepika.com
പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മി​ന്നും ഫോം ​തു​ട​ർ​ന്ന് മും​ബൈ സി​റ്റി. ബം​ഗ​ളൂ​രു എ​ഫ്സി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് മും​ബൈ ജ​യി​ച്ചു.

മും​ബൈ​യ്ക്കാ​യി മൗ​ത​ഡ ഫാ​ളും ബി​പി​ൻ സിം​ഗും ഗോ​ൾ നേ​ടി​യ​പ്പോ​ൾ സു​നി​ൽ ഛേത്രി ​ബം​ഗ​ളൂ​രു​വി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി. ബം​ഗ​ളൂ​രു ഗോ​ളി ഗു​ർ​പ്രീ​ത് സിം​ഗി​ന്‍റെ സെ​ൽ​ഫ് ഗോ​ളാ​യി​രു​ന്നു മും​ബൈ​യു​ടെ മൂ​ന്നാം ഗോ​ൾ.

ആദ്യ 15 മിനിറ്റിൽ തന്നെ മുംബൈ രണ്ടു ഗോൾ അടിച്ച് മത്സരം വരുതിയിലാക്കിയിരുന്നു. മൗ​ത​ഡ ഫാ​ളി​ലൂ​ടെ (9) മു​ന്നി​ൽ​ക​ട​ന്ന മും​ബൈ​ക്കാ​യി ബി​പി​ൻ സിം​ഗ് (15) ലീ​ഡ് ഉ​യ​ർ​ത്തി.

സു​നി​ൽ ഛേത്രി (79) ​പെ​ന​ൽ​റ്റി​യി​ലൂ​ടെ ബം​ഗ​ളൂ​രു​വി​നാ​യി ഒ​രു ഗോ​ൾ മ​ട​ക്കി​യെ​ങ്കി​ലും ഗോ​ളി ഗു​ർ​പ്രീ​ത് സിം​ഗി​ന്‍റെ (84) സെ​ൽ​ഫ് ഗോ​ൾ മും​ബൈ സി​റ്റി​യു​ടെ ജ​യം 3-1 ആ​ക്കി. 22 പോ​യി​ന്‍റു​മാ​യി മും​ബൈ ത​ല​പ്പ​ത്ത് തി​രി​ച്ചെ​ത്തി. ബ​ഗാ​ൻ (20 പോ​യി​ന്‍റ്) ആ​ണ് ര​ണ്ടാ​മ​ത്.