ബം​ഗാ​ളി​ൽ കാ​യി​ക സ​ഹ​മ​ന്ത്രി ല​ക്ഷ്മി ര​ത്ത​ൻ രാ​ജി​വ​ച്ചു

03:17 PM Jan 05, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: മ​മ​താ ബാ​ന​ര്‍​ജി സ​ര്‍​ക്കാ​രി​ലെ കാ​യി​ക സ​ഹ​മ​ന്ത്രി ല​ക്ഷ്മി ര​ത്ത​ന്‍ ശു​ക്ല രാ​ജി​വ​ച്ചു. മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം കൂ​ടി​യാ​ണ് ല​ക്ഷ്മി ര​ത്ത​ന്‍.

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ഹൗ​റാ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യി​രു​ന്ന ല​ക്ഷ്മി ര​ത്ത​ൻ, ഈ ​പ​ദ​വി​യും ഒ​ഴി​ഞ്ഞു. എ​ന്നാ​ല്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​ച്ചി​ട്ടി​ല്ല. മ​ന്ത്രി പ​ദ​വി വേ​ണ്ട​ന്ന് വ​ച്ച​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹം രാ​ഷ്ട്രി​യം ത​ന്നെ വി​ടു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ട്.

ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ര​വ​ധി കൊ​ഴി​ഞ്ഞു​പോ​ക്ക് സം​ഭ​വി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ല​ക്ഷ്മി​കാ​ന്ത് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​ത്.