ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ കോ​വി​ഡി​നെ​തി​രേ വാ​ക്സി​നു​ക​ൾ ഫ​ല​പ്ര​ദ​മാ​കാ​ൻ സാ​ധ്യ​ത കു​റ​വ്

11:07 AM Jan 05, 2021 | Deepika.com
ല​ണ്ട​ൻ: കോ​വി​ഡി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദ​ത്തി​നെ​തി​രേ നി​ല​വി​ൽ വി​ക​സി​പ്പി​ച്ച വാ​ക്സി​നു​ക​ൾ ഫ​ല​പ്ര​ദ​മാ​കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നു ബ്രി​ട്ടീ​ഷ് ശാ​സ്ത്ര​ജ്ഞ​ർ. ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത ശാ​സ്ത്രോ​പ​ദേ​ശ​ക​നെ ഉ​ദ്ധ​രി​ച്ച് ഐ​ടി​വി എ​ഡി​റ്റ​ർ റോ​ബ​ർ​ട്ട് പെ​സ്റ്റ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​തെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി മാ​റ്റ് ഹാ​ൻ​കോ​ക്കും തി​ങ്ക​ളാ​ഴ്ച പ​ങ്കു​വ​ച്ചി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ പു​തി​യ വൈ​റ​സ് വ​ക​ഭേ​ദ​ത്തി​നെ​തി​രെ​യു​ള്ള വാ​ക്സി​ൻ ഫ​ല​പ്രാ​പ്തി​യെ കു​റി​ച്ചാ​ണു ഹാ​ൻ​കോ​ക്കി​ന്‍റെ ആ​ശ​ങ്ക​യെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പും ഇ​ത്ത​ര​ത്തി​ലാ​ണു സൂ​ച​ന ന​ൽ​കു​ന്ന​തെ​ന്നും റോ​ബ​ർ​ട്ട് പെ​സ്റ്റ​ണ്‍ അ​റി​യി​ച്ചു.

നി​ല​വി​ലെ കോ​വി​ഡ് വാ​ക്സി​നു​ക​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദ​ത്തി​നെ​തി​രെ ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന് ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ലാ മെ​ഡി​സി​ൻ വി​ഭാ​ഗം പ്രൊ​ഫ​സ​ർ ജോ​ണ്‍ ബെ​ൽ ഞാ​യ​റാ​ഴ്ച സൂ​ച​ന ന​ൽ​കി​യി​രു​ന്നു. പു​തി​യ വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​ൻ ഒ​രു മാ​സ​മോ ആ​റാ​ഴ്ച​യോ സ​മ​യം മ​തി​യാ​വു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡി​സം​ബ​ർ 18-ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ മൂ​ന്നു പ്ര​വി​ശ്യ​ക​ളി​ലാ​ണ് അ​തി​വേ​ഗം പ​ട​രു​ന്ന കോ​വി​ഡ് വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്.