ബം​ഗാ​ളി​ൽ ബി​ജെ​പി നേ​താ​ക്ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ ചെ​രി​പ്പേ​റും ക​ല്ലേ​റും

09:54 AM Jan 05, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി നേ​താ​ക്ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ ചെ​രി​പ്പേ​റും ക​ല്ലേ​റും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി വ​ട്ഗ​ജി​ൽ ന​ട​ന്ന റോ​ഡ് ഷോ​യ്ക്കി​ടെ​യാ​ണു ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൈ​ലാ​ഷ് വി​ജ​യ് വ​ർ​ഗീ​യ, ഉ​പാ​ധ്യ​ക്ഷ​ൻ മു​ഗു​ൾ റോ​യി എ​ന്നി​വ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സ്ഥ​ല​ത്തു തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രി​പാ​ടി ന​ട​ക്ക​വെ​യാ​ണു ബി​ജെ​പി​യു​ടെ റോ​ഡ് ഷോ ​അ​തു​വ​ഴി ക​ട​ന്നു​പോ​യ​ത്. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ക​ല്ലും ചെ​രി​പ്പും എ​റി​യു​ക​യാ​യി​രു​ന്നു.​ക​ല്ലേ​റി​ൽ കാ​റു​ക​ളു​ടെ​യും മ​റ്റും ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. പോ​ലീ​സ് ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

സം​സ്ഥാ​ന ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന​ടു​ത്ത് ഓ​ർ​ഫ​ൻ​ഗ​ജ് റോ​ഡി​ൽ ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി​ക്കു പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു വ​ട്ഗ​ജ് റോ​ഡി​ലേ​ക്ക് മാ​റ്റി​യ​ത്.