14 വ​യ​സു​കാ​രി​യെ 16 വ​യ​സു​കാ​ര​ൻ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി; പോ​ക്സോ കേ​സ്

09:12 AM Jan 05, 2021 | Deepika.com
തൊ​ടു​പു​ഴ: 14 വ​യ​സു​കാ​രി​യെ 16 വ​യ​സു​കാ​ര​ൻ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി. ഇ​ടു​ക്കി ക​ന്പം​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണു സം​ഭ​വം.

ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണു കൗ​മാ​ര​ക്കാ​ര​ൻ പീ​ഡി​പ്പി​ച്ച​ത്. ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ന്‍റെ മ​റ​വി​ൽ സ​ന്ദേ​ശ​ങ്ങ​ള​യ​ച്ചു ബ​ന്ധം സ്ഥാ​പി​ച്ച​ശേ​ഷം ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി മാ​സ​ങ്ങ​ളാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്നു പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ഴാ​ണു ഗ​ർ​ഭി​ണി​യാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ക​ന്പം​മെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത കൗ​മാ​ര​ക്കാ​ര​ൻ പ്ര​തി​യെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.