സം​സ്ഥാ​ന​ത്ത് ഇ​ന്ന് തീ​യ​റ്റ​റു​ക​ൾ തു​റ​ക്കി​ല്ല

08:37 AM Jan 05, 2021 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് തീ​യ​റ്റ​റു​ക​ൾ തു​റ​ക്കി​ല്ല. സി​നി​മ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും തു​റ​ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്കി​ന്‍റെ തീ​രു​മാ​നം.

ഫി​യോ​ക് ഇ​ന്ന് രാ​വി​ലെ 11ന് ​കൊ​ച്ചി​യി​ൽ യോ​ഗം ചേ​രും. പു​തി​യ റി​ലീ​സു​ക​ൾ സം​ബ​ന്ധി​ച്ച അ​വ്യ​ക്ത​ത​യും സ​ർ​ക്കാ​രി​ൽ നി​ന്നും സ​ഹാ​യ​പ്ര​ഖ്യാ​പ​നം വ​രാ​ത്ത​തു​മാ​ണ് തീ​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന​ത് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്ന​ത്.

യോ​ഗ​ത്തി​ന് ശേ​ഷം, ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ, സി​നി എ​ക്സി​ബി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​മാ​യും ഫി​യോ​ക് ച​ർ​ച്ച ന​ട​ത്തും. നേ​ര​ത്തെ റി​ലീ​സ് ചെ​യ്ത സി​നി​മ​ക​ളു​ടെ വി​ഹി​തം കു​ടി​ശി​ക​യാ​യ​തി​നെ ചൊ​ല്ലി തീ​യ​റ്റ​റു​ട​മ​ക​ളു​മാ​യി നി​ർ​മാ​താ​ക്ക​ൾ​ക്കും വി​ത​ര​ണ​ക്കാ​ർ​ക്കു​മു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഫി​ലിം ചേം​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച സി​നി​മ സം​ഘ​ട​ന​ക​ളും യോ​ഗം ചേ​രും.