വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 178,300 പേർക്ക് കോവിഡ് ബാധിച്ചെന്ന് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21,338,777 ആയി ഉയർന്നു.
വൈറസ് ബാധിച്ച് 1,794 പേർ കൂടി മരണമടഞ്ഞതോടെ ആകെ കോവിഡ് മരണങ്ങൾ 361,932ഉം ആയി. രാജ്യത്ത് ഇതുവരെ 12,679,775 പേരാണ് വൈറസിൽ നിന്ന് രോഗമുക്തി നേടിയത്. 8,297,070 ഇപ്പോഴും വൈറസ് ബാധിതരായി ചികിത്സയിലുണ്ട്.
259,832,785 പേർക്കാണ് അമേരിക്കയിൽ ആകെ കോവിഡ് പരിശോധന നടത്തിയിട്ടുള്ളത്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്.
അമേരിക്കയിൽ 24 മണിക്കൂറിനിടെ 178,300 പേർക്ക് കോവിഡ്
06:33 AM Jan 05, 2021 | Deepika.com