യു​എ​ഇ​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 1501 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

06:35 AM Jan 05, 2021 | Deepika.com
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ 1501 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1746 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി​ട്ടു​ണ്ട്. മൂ​ന്ന് കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ന​ട​ത്തി​യ 1,16,687 പ​രി​ശോ​ധ​ന​ക​ളി​ല്‍ നി​ന്നാ​ണ് 1501 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര​ട​ക്കം രാ​ജ്യ​ത്ത് ഇ​തു​വ​രെ 2,14,732 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ 1,91,455 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്.

682 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്തു​ണ്ടാ​യി. നി​ല​വി​ല്‍ 22,595 രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്.