സൂററ്റ്: കോവിഡ് വാക്സിന്റെ ക്ഷമതയെക്കുറിച്ച് സംശയാലുക്കളായവർ മാനസിക പ്രശ്നങ്ങളുള്ളവരാണെന്നു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. ഇന്ത്യയുടെ ശക്തിയിലും ശാസ്ത്രജ്ഞരിലും വിശ്വാസമില്ലാത്തവരാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. അവരുടെ മാനസികനില തകരാറിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കന്പനികളുടെയും ശാസ്ത്രജ്ഞരുടെയും നേട്ടമാണിത്. കുറ്റം മാത്രമാണു കോൺഗ്രസ് പാർട്ടി കാണുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതിയെ ജനം സ്വീകരിച്ചുകഴിഞ്ഞെന്നും സൂററ്റ് മുനിസിപ്പൽ കോർപറേഷനിലെ മൈഗ്രന്റ് സെല്ലിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
കോവിഡ് വാക്സിന്റെ ക്ഷമതയിൽ സംശയമുള്ളവർ മാനസിക രോഗികൾ: കേന്ദ്രമന്ത്രി
12:50 AM Jan 05, 2021 | Deepika.com