മുംബൈ: മഹാരാഷ്ട്രയിൽ എട്ട് പേർക്ക് ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയിൽ നിന്നെത്തിയവർക്കാണ് രോഗം സ്ഥികീകരിച്ചത്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയാണ് ഇക്കാര്യം അറിയിച്ചത്.
വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ മുംബൈ സ്വദേശികളും മറ്റ് മൂന്ന് പേർ പൂനെ, താനെ, മിര ബയാന്തർ സ്വദേശികളുമാണ്.
എല്ലാവരുടെയും സന്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുകയാണെന്നും രാജേഷ് പറഞ്ഞു.
മഹാരാഷ്ട്രയിൽ എട്ട് പേർക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ്
11:45 PM Jan 04, 2021 | Deepika.com