തിരുവനന്തപുരം: വയോജന ക്ഷേമത്തിനായി ആവിഷ്ക്കരിച്ച വയോമിത്രം പദ്ധതിക്ക് 23 കോടി രൂപയുടെ അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. 65 വയസിന് മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യ ചികിത്സ, സൗജന്യ മരുന്ന്, കൗണ്‍സിലിംഗ്, പാലിയേറ്റീവ് കെയര്‍, ഹെല്‍പ്പ് ഡെസ്ക് എന്നീ സേവനങ്ങള്‍ നല്കി ആരോഗ്യ സുരക്ഷ നല്കുന്ന പദ്ധതിയാണിത്.
കോവിഡ് കാലത്ത് വയോജനങ്ങള്‍ക്ക് പ്രത്യേകമായി കരുതല്‍ നല്‍കികൊണ്ട് മരുന്ന് വിതരണം, കൗണ്‍സിലിംഗ്, കോള്‍ സെന്റര്‍ സേവനം, ആന്റിജന്‍ ടെസ്റ്റുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
വയോമിത്രം പദ്ധതിക്ക് 23 കോടി രൂപയുടെ അനുമതി നൽകിയെന്ന് ആരോഗ്യമന്ത്രി
10:59 PM Jan 04, 2021 | Deepika.com