തി​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്

10:33 PM Jan 04, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​നി​മ തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് മാ​ത്ര​മേ സി​നി​മ പ്ര​ദ​ര്‍​ശ​നം അ​നു​വ​ദി​ക്കൂ. ജ​നു​വ​രി അ​ഞ്ച് മു​ത​ലാ​ണ് തി​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

തി​യേ​റ്റ​റു​ക​ളി​ൽ ഒ​ന്നി​ട​വി​ട്ട സീ​റ്റു​ക​ളി​ലേ പ്ര​വേ​ശ​നം പാ​ടു​ള്ളു​വെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശം. തി​യേ​റ്റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു​വ​രെ മാ​ത്ര​മാ​യി​രി​ക്കും. മ​ൾ​ട്ടി​പ്ളെ​ക്സു​ക​ളി​ൽ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​ൻ ഓ​രോ ഹാ​ളി​ലും വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്ത​ണം.

സീ​റ്റു​ക​ളു​ടെ 50 ശ​ത​മാ​നം പേ​രെ​യേ പ്ര​വേ​ശി​പ്പി​ക്കാ​വൂ. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ ഒ​രി​ക്ക​ലും സി​നി​മ ഹാ​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ തി​യേ​റ്റ​ര്‍ അ​ധി​കൃ​ത​ര്‍ എ​ടു​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.