തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിന്റെ ബലം ചൊവ്വാഴ്ച വിജിലൻസ് സംഘം പരിശോധിക്കും. തൃശൂർ എൻജിനിയറിംഗ് കോളജിലെ വിദഗ്ധർ, ക്വാളിറ്റി കണ്ട്രോളർ, പിഡബ്ല്യുഡി ബിൽഡിംഗ് എക്സിക്യൂട്ടിവ് എൻജിനീയർ തുടങ്ങിയവരടങ്ങുന്ന സംഘമാണ് ബലപരിശോധന നടത്തുന്നത്.
തൂണുകളുടെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോണ്ക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് തുടങ്ങിയവ നടത്തും.
വടക്കാഞ്ചേരി ലൈഫ് പദ്ധതി; ചൊവ്വാഴ്ച ബലപരിശോധന
09:31 PM Jan 04, 2021 | Deepika.com