കോ​വാ​ക്സി​ൻ സു​ര​ക്ഷി​ത​മെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്ക്

06:46 PM Jan 04, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വാ​ക്സി​ൻ സു​ര​ക്ഷി​ത​മെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്ക്. എ​ല്ലാ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും സ്വീ​ക​രി​ച്ചാ​ണ് വാ​ക്സി​ൻ നി​ർ​മി​ക്കു​ന്ന​ത്. വൈ​റ​സി​നെ​തി​രെ പ്ര​തി​രോ​ധ​ശേ​ഷി ഉ​ണ്ടാ​ക്കാ​ൻ വാ​ക്സി​നാ​കും.

ക​മ്പ​നി​ക്ക് മ​രു​ന്ന് നി​ർ​മാ​ണ​ത്തി​ൽ പ​രി​ച​യ സ​മ്പ​ത്തി​ല്ലെ​ന്ന വാ​ദം തെ​റ്റാ​ണെന്നും ഭാ​ര​ത് ബ​യോ​ടെ​ക്ക് എം​ഡി പ​റ​ഞ്ഞു. 16 വാ​ക്സി​നു​ക​ൾ ഇ​തു​വ​രെ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഒ​രു പ​രീ​ക്ഷ​ണ രേ​ഖ​യും മ​റ​ച്ചു​വ​ച്ചി​ട്ടി​ല്ലെന്നും ശാ​സ്ത്ര​ഞ്ജ​രെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇ​ത്ത​രം കു​റ്റ​പ്പെ​ടു​ത്ത​ൽ അ​ല്ല ക​മ്പ​നി അ​ർ​ഹി​ക്കു​ന്ന​തെ​ന്നും ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ വി​ശ​ദീ​ക​ര​ണം. ത​ങ്ങ​ൾ​ക്ക് ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ഭാ​ര​ത് ബ​യോ​ടെ​ക്ക് ആ​ഗോ​ള ക​മ്പ​നി​യാ​ണെ​ന്നും എം​ഡി പ​റ​ഞ്ഞു.