തിരുവനന്തപുരം: സിനിമാ നടന് കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് യുവാവ് അതിക്രമിച്ചു കയറിയ സംഭവത്തിൽ തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്. സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയേയും ബിജെപിയേയും അനുകൂലിച്ചതിന്റെ പേരിൽ കൃഷ്ണകുമാറിനെതിരെ നേരത്തെ സമൂഹമാധ്യമത്തിൽ ചിലർ വധ ഭീഷണി മുഴക്കിയിരുന്നു. തീവ്രവാദ സ്വഭാവമുള്ള ചിലർ അദ്ദേഹത്തിനെതിരെ നിരന്തരം സൈബർ ആക്രമണം നടത്തുകയാണ്.
ഞായറാഴ്ച അദ്ദേഹത്തിന്റെ വീടിനു നേരെ ഉണ്ടായ അക്രമത്തിൽ തീവ്രവാദ ശക്തികൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കണം. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരുമുണ്ടാവുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കൃഷ്ണകുമാറിന്റെ വീട്ടിലെ സംഭവം: തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രന്
06:35 PM Jan 04, 2021 | Deepika.com