സീ​റ്റ് ച​ർ​ച്ച​യാ​യി​ട്ടി​ല്ല; എ​ൻ​സി​പി മു​ന്ന​ണി വി​ടി​ല്ല: എ.​വി​ജ​യ​രാ​ഘ​വ​ൻ

04:06 PM Jan 04, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​പി ഇ​ട​ത് മു​ന്ന​ണി വി​ടു​മെ​ന്ന പ്ര​ച​ര​ണം ത​ള്ളി എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ. എ​ൻ​സി​പി ഇ​ട​തു മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി തു​ട​രു​മെ​ന്നും മ​റി​ച്ചു​ള്ള പ്ര​ച​ര​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ലാ സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​യി​ൽ ച​ർ​ച്ച​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​മാ​കു​മ്പോ​ൾ ഇ​ക്കാ​ര്യം ആ​ലോ​ചി​ക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​റ്റെ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പോ​ലെ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യു​ണ്ടാ​കും. സീ​റ്റ് ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ എ​ൻ​സി​പി ഇ​തു​വ​രെ മു​ന്ന​ണി​യി​ൽ ത​ർ​ക്ക​മൊ​ന്നും ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ൽ​ഡി​എ​ഫ് യോ​ജി​പ്പോ​ടെ​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. യു​ഡി​എ​ഫി​ലാ​ണ് അ​നൈ​ക്യം പ്ര​ക​ട​മാ​യി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്ലിം ലീ​ഗ് കൂ​ടു​ത​ൽ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​ത് യു​ഡി​എ​ഫി​ൽ ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. കോ​ണ്‍​ഗ്ര​സ് എ​തി​ർ​ത്തി​ട്ടും ബ​ന്ധം തു​ട​രു​മെ​ന്നാ​ണ് ലീ​ഗ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്. വി​ഷ​യം ഉ​യ​ർ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് ശ​രി​യാ​യി​രു​ന്നു​വെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.