സ്പീ​ക്ക​റെ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വീ​ണ്ടും പ്ര​തി​പ​ക്ഷം; നോ​ട്ടീ​സ് ന​ൽ​കി

04:00 PM Jan 04, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വീ​ണ്ടും പ്ര​തി​പ​ക്ഷം. എം. ​ഉ​മ്മ​ർ എം​എ​ൽ​എ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. എ​ട്ടാം തീ​യ​തി ആ​രം​ഭി​ക്കു​ന്ന 14-ാം നി​യ​മ​സ​ഭ​യു​ടെ അ​വ​സാ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി സ്പീ​ക്ക​റെ നീ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്പീ​ക്ക​റെ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​തി​പ​ക്ഷം വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്. സ​മാ​ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് നേ​ര​ത്തെ ന​ൽ​കി​യ നോ​ട്ടീ​സ് ത​ള്ളി​യി​രു​ന്നു.

സ​ര്‍​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടി​നൊ​പ്പ​മാ​ണ് സ്പീ​ക്ക​റെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നോ​ട്ടി​സ് പ്ര​തി​പ​ക്ഷം ആ​ദ്യം ന​ല്‍​കി​യ​ത്. 14 ദി​വ​സം മു​ന്‍​പേ നോ​ട്ടി​സ് ന​ല്‍​ക​ണ​മെ​ന്ന ച​ട്ടം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ന്ന് ത​ള്ളി​യ​ത്. ഇ​ന്ന് നോ​ട്ടി​സ് ന​ല്‍​കി​യ​തി​നാ​ല്‍ ഇ​തു പ​രി​ഗ​ണി​ക്കാ​ന്‍ ഈ ​മാ​സം 28 വ​രെ സ​മ​യ​മു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.