ക്രൈസ്റ്റ്ചർച്ച്: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡ് ശക്തമായ നിലയിൽ. സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണ് (പുറത്താകാതെ 112), ഹെൻട്രി നിക്കോൾസ് (പുറത്താകാതെ 89) എന്നിവരുടെ മികവിൽ രണ്ടാം ദിനം കളിനിർത്തുമ്പോൾ കിവീസ് 286/3 എന്ന നിലയിലാണ്.
ഏഴ് വിക്കറ്റ് ശേഷിക്കേ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോർ മറികടക്കാൻ കിവീസിന് 11 റണ്‍സ് കൂടി മതി. പാക്കിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 297 റണ്‍സ് നേടിയിരുന്നു.
ടോം ലാതം (33), ടോം ബ്ലണ്ഡൽ (16), റോസ് ടെയ്ലർ (12) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. 16 ബൗണ്ടറികളുടെ സഹായത്തോടെയാണ് വില്യംസണ് കരിയറിലെ 24-ാം ടെസ്റ്റ് സെഞ്ചുറി നേടിയത്. 71/3 എന്ന നിലയിൽ ഒത്തുചേർന്ന വില്യംസണ്-നിക്കോൾസ് സംഖ്യം ഇതുവരെ 215 റണ്‍സ് കൂട്ടിച്ചേർത്തിട്ടുണ്ട്.
വില്യംസണ് സെഞ്ചുറി; കിവീസ് കുതിക്കുന്നു
03:52 PM Jan 04, 2021 | Deepika.com