കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹ ഇന്ന് തന്നെ പോലീസിൽ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ കേസിലെ മറ്റൊരു പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം കോടതി റദ്ദാക്കിയില്ല.
അലൻ വിദ്യാർഥിയാണെന്നും ചികിത്സ ആവശ്യമാണെന്നും കൂടാതെ അലനിൽ നിന്നും പിടിച്ചെടുത്ത ലഘുലേഖകൾ ജാമ്യം റദ്ദാക്കാൻ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ഹർജി പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് അലനെയും താഹയെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇരുവര്‍ക്കും കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാൽ ഇതിനെതിരെ എൻഐഎ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
02:36 PM Jan 04, 2021 | Deepika.com