നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​നി​ച്ച് മ​ത്സ​രി​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ നി​ഷേ​ധി​ച്ച് ഷാ​ഫി പ​റ​മ്പി​ൽ

02:17 PM Jan 04, 2021 | Deepika.com
പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​നി​ച്ച് മ​ത്സ​രി​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ നി​ഷേ​ധി​ച്ച് യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഷാ​ഫി പ​റ​മ്പി​ല്‍. പാ​ല​ക്കാ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് ത​നി​ച്ച് മ​ത്സ​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. യു​വ​ജ​ന​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം വ​ര​ണ​മെ​ന്ന​താ​ണ് ആ​ഗ്ര​ഹം. ഇ​ത് കേ​വ​ലം ഞ​ങ്ങ​ളു​ടെ മാ​ത്രം ആ​വ​ശ്യ​മ​ല്ല, പൊ​തു​വാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​ന്നി​ച്ച് ആ​ഗ്ര​ഹി​ക്കു​ന്നു. നേ​താ​ക്ക​ന്മാ​ര്‍ പോ​ലും അ​ങ്ങ​നെ​യാ​ണ് പ്ര​തി​ക​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളും അ​താ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഷാ​ഫി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ മു​ത​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തി​നെ​തി​രെ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​മേ​യം പാ​സാ​ക്കി. നാ​ല് പ്ര​വാ​ശ്യം തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ച​വ​ർ​ക്ക് സീ​റ്റ് ന​ൽ​ക​രു​ത്, തു​ട​ർ​ച്ച​യാ​യി തോ​ൽ​ക്കു​ന്ന സീ​റ്റു​ക​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു നേ​താ​ക്ക​ൾ​ക്ക് ന​ൽ​ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ യൂ​ത്ത്കോ​ൺ​ഗ്ര​സ് ഉ​ന്ന​യി​ച്ചു.

10% സീ​റ്റു​ക​ൾ മാ​ത്ര​മേ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ന​ൽ​കാ​വൂ എ​ന്നും യൂ​ത്ത്കോ​ൺ​ഗ്ര​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. പാ​ല​ക്കാ​ട് ന​ട​ന്ന സം​സ്ഥാ​ന ക്യാം​പി​ലാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്.