ത​മി​ഴ്നാ​ട്ടി​ൽ തീ​യ​റ്റ​റു​ക​ളി​ൽ 100 ശ​ത​മാ​നം സീ​റ്റി​ലും ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​നം

02:00 PM Jan 04, 2021 | Deepika.com
ചെ​ന്നൈ: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ തീ​യ​റ്റ​റു​ക​ളി​ൽ 100 ശ​ത​മാ​നം ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ. ജ​നു​വ​രി 11 മു​ത​ൽ തീ​യ​റ്റ​റു​ക​ളി​ൽ മു​ഴു​വ​ൻ സീ​റ്റി​ലും ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ആ​രാ​ധ​ക​ർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന വി​ജ​യ് ചി​ത്രം മാ​സ്റ്റ​റി​ന്‍റെ റി​ലീ​സി​ന് മു​ന്നോ​ടി​യാ​യാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം അ​റി​യി​ച്ച​ത്. നി​ല​വി​ൽ 50 ശ​ത​മാ​നം ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ത​മി​ഴ്നാ​ട്ടി​ൽ തീ​യ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ക​ടു​ത്ത ന​ഷ്ട​മു​ണ്ടാ​കു​ന്ന​തി​നാ​ൽ ഈ ​നി​യ​ന്ത്ര​ണം നീ​ക്ക​ണ​മെ​ന്ന് തീ​യ​റ്റ​ർ ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡം മ​റി​ക​ട​ന്നാ​ണ് ത​മി​ഴ്നാ​ട് ചീ​ഫ് സെ​ക്ര​ട്ട​റി പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പൊ​ങ്ക​ല്‍ റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ള്‍​ക്ക് നൂ​റ് ശ​ത​മാ​നം സീ​റ്റു​ക​ളി​ലും കാ​ണി​ക​ളെ ഇ​രു​ത്താ​ന്‍ തീ​യ​റ്റ​റു​ക​ള്‍​ക്ക് ക​ഴി​യും.

കോ​വി​ഡി​ല്‍ ത​ക​ര്‍​ന്ന തീ​യ​റ്റ​ര്‍ വ്യ​വ​സാ​യ​ത്തി​ന് ഇ​ത് ഗു​ണ​ക​ര​മാ​വു​മെ​ന്നാ​ണ് തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ പ്ര​തി​ക​ര​ണം. എ​ന്നാ​ല്‍ കോ​വി​ഡ് ഉ​യ​ര്‍​ത്തു​ന്ന ആ​ശ​ങ്ക​ക​ളും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന മാ​സ്റ്റ​റി​ൽ വി​ജ​യ്ക്കൊ​പ്പം വി​ജ​യ് സേ​തു​പ​തി​യും വേ​ഷ​മി​ടു​ന്നു​ണ്ട്. ര​വി​ച​ന്ദ​ര്‍ ശ​ന്ത​നു, ഭാ​ഗ്യ​രാ​ജ്, മാ​ള​വി​ക മോ​ഹ​ന​ൻ, ആ​ന്‍​ഡ്രി​യ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.