അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ മ​ര​ണ​ത്തി​ൽ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു

11:35 AM Jan 04, 2021 | Deepika.com
കാ​യം​കു​ളം: അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ മ​ര​ണ​ത്തി​ൽ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. പോ​സ്റ്റു​മോ​ർ​ട്ടം വേ​ണ​മെ​ന്ന ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ചാ​ണ് കാ​യം​കു​ളം പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​ത്. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി കാ​യം​കു​ളം പോ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യു​ന്ന​ത്. നി​ല​വി​ൽ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തെ കിം​സ് ആ​ശു​പ​ത്രി​യി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​കും.