സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച തു‌​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി‌

11:03 AM Jan 04, 2021 | Deepika.com
കോ​ട്ട​യം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റു​വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി​യും മാ​സ​ങ്ങ​ളു​ണ്ടെ​ന്നും ച​ർ​ച്ച വ​രു​മ്പോ​ൾ പാ​ർ​ട്ടി നി​ല​പാ​ട് മു​ന്ന​ണി​യെ അ​റി​യി​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ട​തു മു​ന്ന​ണി​യി​ലോ കേ​ര​ള കോ​ൺ​ഗ്ര​സി​ലോ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. പ്ര​ശ്ന​മു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കാ​ൻ പ്രാ​പ്തി​യു​ള്ള നേ​തൃ​ത്വ​മാ​ണ് എ​ൽ​ഡി​എ​ഫി​നു​ള്ള​ത്. യു​ഡി​എ​ഫി​ലേ​ക്കു​ള്ള തി​രിച്ചു പോ​ക്ക് അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്നും ജോ​സ് കെ. ​മാ​ണി വ്യ​ക്ത​മാ​ക്കി.