രാ​ജ​ധാ​നി എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ തീ​പി​ടു​ത്തം;​വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

09:47 AM Jan 04, 2021 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: രാ​ജ​ധാ​നി എ​ക്സ്പ്ര​സ് ട്രെ​യി​ന്‍റെ എ​ൻ​ജി​നി​ൽ തീ​പി​ടു​ത്തം. ഡ​ൽ​ഹി​യി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു ട്രെ​യി​ൻ. തെ​ലു​ങ്കാ​ന​യി​ലെ വി​കാ​രാ​ബാ​ദ് ജി​ല്ല​യി​ലെ ന​വാ​ന്ദ്ഗി സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

എ​ൻ​ജി​നി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് ലോ​ക്കോ പൈ​ല​റ്റ് ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ടു. തീ​പ​ട​ർ​ന്ന ഭാ​ഗം മ​റ്റ് കോ​ച്ചു​ക​ളി​ൽ നി​ന്നും വേ​ർ​പെ​ടു​ത്തി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴിവാ​യി. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണ്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.