കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെളിവുകള്‍ പരിശോധിക്കാതെയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നാണ് എന്‍ഐഎയുടെ വാദം.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് ഇരുവരെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇരുവര്‍ക്കും കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന എൻഐഎ ഹർജി ഇന്ന് പരിഗണിക്കും
09:12 AM Jan 04, 2021 | Deepika.com