നൈ​ജ​ർ ഗ്രാ​മ​ങ്ങ​ളി​ൽ ഭീ​ക​രാ​ക്ര​മ​ണം; കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം നൂ​റാ​യി

07:52 AM Jan 04, 2021 | Deepika.com
നി​യാ​മേ: ​പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ നൈ​ജ​റി​ൽ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ ര​ണ്ടു ഗ്രാ​മ​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം നൂ​റ് ആ​യി. രാ​ജ്യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് മാ​ലി അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന ടി​ചോം​ബാം​ഗൗ ഗ്രാ​മ​ത്തി​ൽ 70 പേ​രും സ​രോം​ദ​രേ​യി​ൽ 30 പേ​രു​മാ​ണു കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് നൈ​ജ​ർ പ്ര​ധാ​ന​മ​ന്ത്രി ബ്ര​ജി റാ​ഫി​നി അ​റി​യി​ച്ചു.

നൈ​ജ​ർ, മാ​ലി, ബു​ർ​ക്കി​നാ ​ഫാ​സോ രാ​ജ്യ​ങ്ങ​ൾ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മേ​ഖ​ല​യി​ലാ​ണ് ഈ ​ര​ണ്ടു ഗ്രാ​മ​ങ്ങ​ളും സ്ഥി​തി ചെ​യ്യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി ആ​ക്ര​മി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ളെ ഭ​യ​ന്ന് ഈ ​മേ​ഖ​ല​യി​ൽ മോ​ട്ടോ​ർ​ബൈ​ക്കി​ലൂ​ടെ​യു​ള്ള യാ​ത്ര പോ​ലും നി​രോ​ധി​ച്ചി​രു​ന്നു. അ​യ​ൽ​രാ​ജ്യ​മാ​യ നൈ​ജീ​രി​യ​യി​ലെ ബോ​ക്കോ ഹ​റാം തീ​വ്ര​വാ​ദി​ക​ളും നൈ​ജ​റി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​റു​ണ്ട്.