വെ​ള്ളാ​പ്പ​ള്ളി അ​തി​തീ​വ്ര വ​ര്‍​ഗീ​യ വി​കാ​ര​മാ​ണ് പ​റ​യു​ന്ന​തെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍

06:39 AM Jan 04, 2021 | Deepika.com
കോ​ഴി​ക്കോ​ട്: പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ വി​മ​ര്‍​ശ​മു​ന്ന​യി​ച്ച എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് മ​റു​പ​ടി​യു​മാ​യി മു​സ്ലീം ലീ​ഗ് നേ​താ​വ് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ രം​ഗ​ത്ത്. വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ ഉ​ള്ള​ത് അ​തി​തീ​വ്ര വ​ര്‍​ഗീ​യ വി​കാ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ ഇ​ട​ക്കി​ടെ വ​ന്നു​കൊ​ണ്ടി​രി​ക്കും.​മു​സ്ലീം ലീ​ഗി​ല്‍ വ​ര്‍​ഗീ​യ​ത ആ​രോ​പി​ച്ച് ഭൂ​രി​പ​ക്ഷ വ​ര്‍​ഗീ​യ​ത​യെ പ്രീ​ണി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് അ​വ​ര്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണം കി​ട്ടി​ല്ലെ​ന്ന പേ​ടി​യി​ലാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ന്ന​തെ​ന്ന് നേ​ര​ത്തെ വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ചി​രു​ന്നു. ക്രൈ​സ്ത​വ സ​ഭാ​ധ്യ​ക്ഷ​ന്മാ​രു​മാ​യി കു​ഞ്ഞാ​ലി​ക്കു​ട്ടി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യാ​ണ് വെ​ള്ളാ​പ്പ​ള്ളി​യെ ക​ടു​ത്ത വി​മ​ര്‍​ശ​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത്.

പ്ര​ബ​ല ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സി​ന് കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പു​റ​കേ പോ​കേ​ണ്ട ഗ​തി​കേ​ട് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ ഉ​ണ്ടാ​യെ​ങ്കി​ല്‍ വ​രും​കാ​ല​ത്ത് കോ​ണ്‍​ഗ്ര​സ് ഇ​വി​ടെ ഇ​ല്ലാ​താ​കു​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് ഇ.​ടി​യെ ചൊ​ടി​പ്പി​ച്ച​ത്.