അ​മേ​രി​ക്ക​യി​ൽ റി​പ്പ​ബ്ലി​ക്ക​ന്‍, ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ള്‍​ക്കു നേ​രെ അ​ക്ര​മം

06:32 AM Jan 04, 2021 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: കോ​വി​ഡ് ധ​ന​സ​ഹാ​യം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ സെ​ന​റ്റ് നേ​താ​വ് മി​ച്ച് മ​ക് കോ​ണ​ലി​ന്‍റെ​യും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​വും സ്പീ​ക്ക​റു​മാ​യ നാ​ൻ​സി പെ​ലോ​സി​യു​ടെ​യും വീ​ടു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം.

വീ​ടു​ക​ളു​ടെ ചു​വ​രു​ക​ളി​ൽ എ​ഴു​തു​ക​യും പെ​യി​ന്‍റ് ഒ​ഴി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നാ​ൻ​സി പെ​ലോ​സി​യു​ടെ വീ​ടി​നു​മു​ന്നി​ൽ പ​ന്നി​യു​ടെ ത​ല നി​ക്ഷേ​പി​ച്ച​താ​യും അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

കോ​വി​ഡ് മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​മാ​യി 90000 കോ​ടി ഡോ​ള​റി​ന്‍റെ സാ​മ്പ​ത്തി​ക പാ​ക്കേ​ജി​ന് അ​ടു​ത്തി​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഇ​തു​പ്ര​കാ​രം വ്യ​ക്തി​ക​ൾ​ക്ക് 600 ഡോ​ള​റാ​യി​രു​ന്ന സ​ഹാ​യ​ധ​നം 2,000 ഡോ​ള​റാ​യി വ​ർ​ധി​ക്കും.

ഡെ​മോ​ക്രാ​റ്റു​ക​ൾ ന​യി​ക്കു​ന്ന കോ​ൺ​ഗ്ര​സ് പു​തി​യ പാ​ക്കേ​ജ് അം​ഗീ​ക​രി​ച്ചെ​ങ്കി​ലും റി​പ്പ​ബ്ലി​ക്ക​ൻ​മാ​ർ​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള സെ​ന​റ്റ് പു​തി​യ വ​ർ​ധ​ന അം​ഗീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​യി​രു​ന്നി​ല്ല.