ഇ​സ്ര​യേ​ലി​ന്‍റെ കെ​ണി​യി​ൽ വീ​ണ് യു​ദ്ധ​ത്തി​ന് ത​യാ​റെ​ടു​ക്ക​രു​തെ​ന്ന് അ​മേ​രി​ക്ക​യോ​ട് ഇ​റാ​ൻ

06:23 AM Jan 04, 2021 | Deepika.com
ടെ​ഹ്റാ​ൻ: ഇ​സ്ര​യേ​ലി​ന്‍റെ കെ​ണ​ഇ​യി​ൽ വീ​ണ് യു​ദ്ധ​ത്തി​നു ത​യാ​റെ​ടു​ക്ക​രു​തെ​ന്ന് അ​മേ​രി​ക്ക​യ്ക്ക് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​റാ​ൻ ക​മാ​ൻ​ഡ​ർ ആ​യി​രു​ന്ന ഖാ​സിം സു​ലൈ​മാ​നി വ​ധി​ക്ക​പ്പെ​ട്ട​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ ഇ​റാ​നി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജാ​വേ​ദ് സ​രീ​ഫാ​ണ് ഈ ​മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ൻ ട്രൂ​പ്പു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​ത് ഇ​സ്ര​യേ​ലാ​ണെ​ന്നും ഇ​റാ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യോ​ട് ഇ​സ്ര​യേ​ലോ അ​മേ​രി​ക്ക​യോ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.