അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കാന്‍ എഎപി ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ 504 സ്ഥാനാര്‍ഥികളുടെ പട്ടികയും പാര്‍ട്ടി പുറത്തുവിട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ശക്തമായ ബദല്‍ ആകുമെന്ന ആത്മവിശ്വാസം എഎപി നേതൃത്വം പ്രകടിപ്പിച്ചു.
ഡല്‍ഹിയിലെ എംഎല്‍എയും പാര്‍ട്ടി വക്താവുമായ അതിഷിയാണ് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടത്. മുനിസിപ്പാലിറ്റി, കോര്പറേഷന്, ജില്ലാ താലൂക്ക് പഞ്ചായത്ത് എന്നീ തലങ്ങളിലെല്ലാം എഎപി മത്സരിക്കും. ഇതാദ്യമായാണ് ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എഎപി മത്സരിക്കുന്നത്.
ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്: എല്ലാ സീറ്റുകളിലും മത്സരിക്കാനൊരുങ്ങി ആംആദ്മി
07:56 AM Jan 04, 2021 | Deepika.com