വാ​മ​ന​പു​ര​ത്ത് മു​സ്ലീം ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം

06:24 AM Jan 04, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വാ​മ​ന​പു​ര​ത്ത് മു​സ്ലീം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ കോ​ൺ​ഗ്ര​സാ​ണെ​ന്ന് ലീ​ഗ് ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പാ​ലോ​ട് പോ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ്, ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ഖാ​ലി​ദി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ക്ര​മി​സം​ഘം വീ​ടി​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. ഖാ​ലി​ദി​ന്‍റെ കാ​റി​ന് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി.

പെ​രി​ങ്ങ​മ​ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍​ഡ​ന്‍റ് സ്ഥാ​ന​ത്തെ ചൊ​ല്ലി ലീ​ഗും കോ​ൺ​ഗ്ര​സും ത​മ്മി​ൽ ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വം.