മാ​ലി​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു ഫ്ര​ഞ്ച് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

02:48 AM Jan 04, 2021 | Deepika.com
ബ​മാ​കോ: മാ​ലി​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു ഫ്ര​ഞ്ച് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. മാ​ലി​യു​ടെ കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യാ​യ മേ​ന​ക​യി​ല്‍ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. സൈ​നി​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ ഭീ​ക​ര​ർ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ എ​റി​യു​ക​യാ​യി​രു​ന്നു.

സംഭവത്തിൽ ര​ണ്ട് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റൊ​രാ​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്ത​താ​യി ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. ഒ​രാ​ഴ്ച​ക്കി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഫ്ര​ഞ്ച് സൈ​നി​ക​ര്‍ മാ​ലി​യി​ൽ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന​ത്.