കോ​വി​ഡ് വാ​ക്സി​ൻ നി​ർ​മാ​ണ​ത്തി​ന് ഭാ​ര​ത് ബ​യോ​ടെ​ക്കി​ന് അ​നു​മ​തി

09:52 PM Jan 03, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ നി​ർ​മാ​ണ​ത്തി​ന് ഭാ​ര​ത് ബ​യോ​ടെ​ക്കി​ന് ഡി​സി​ജി​ഐ ലൈ​സ​ൻ​സ് ന​ൽ​കി. മൂ​ന്ന് പ​രീ​ക്ഷ​ണ ഘ​ട്ട​ങ്ങ​ളി​ലേ​യും പു​തു​ക്കി​യ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ചു.

രാ​ജ്യ​ത്ത് ഇ​ന്ന് ര​ണ്ടു കോ​വി​ഡ് വാ​ക്സി​നു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​നു ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ (ഡി​സി​ജി​ഐ) അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ കോ​വി​ഷീ​ൽ​ഡി​നു പു​റ​മേ ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​നു​മാ​ണ് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചു​മാ​യും നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യു​മാ​യും ചേ​ർ​ന്നാ​ണു ഭാ​ര​ത് ബ​യോ​ടെ​ക് കോ​വാ​ക്സി​ൻ നി​ർ​മി​ച്ച​ത്. അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി കോ​വാ​ക്സി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കാ​ട്ടി ഡി​സം​ബ​ർ ഏ​ഴി​നു ത​ന്നെ ഭാ​ര​ത് ബ​യോ​ടെ​ക് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.